ടെലികോം നിരക്ക് വര്‍ധിക്കും

single-img
3 February 2012

2ജി കേസിലെ വിധിയുടെ പ്രത്യാഘാതത്തിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ ടെലിഫോണ്‍ സേവനമേഖലയില്‍ ദൂരവ്യാപക മാറ്റമാണ് വരാന്‍പോകുന്നത്. ഇപ്പോഴത്തെ കുറഞ്ഞനിരക്കില്‍ മൊബൈല്‍ സേവനം ഇനി കിട്ടില്ല. അതാണ് ഏറ്റവും വലിയ ഫലം. ഇത്രയേറെ കമ്പനികള്‍ മൊബൈല്‍ സേവനവുമായി വിപണിയില്‍ ഉണ്ടാവില്ല. ടെലികോം വിപണിയില്‍ കുത്തക നിലനില്‍ക്കും. മത്സരം ഉണ്ടായിട്ടുപോലും വിപണിയില്‍ വമ്പന്മാര്‍ പഴയവര്‍തന്നെ. ഭാരതി (19.65 ശതമാനം), റിലയന്‍സ് (16.79), വൊഡഫോണ്‍ (16.53), ഐഡിയ (11.90) എന്നിവ ചേര്‍ന്നാല്‍ വിപണിയുടെ മൂന്നില്‍രണ്ടു ഭാഗമായി. ഇവരുടെ വരുതിയിലാകും ഇനി ടെലികോം. ഈ വമ്പന്മാരുടെ കുത്തകക്കളി നിരക്ക് കൂട്ടലിലേക്കു നീങ്ങാന്‍ താമസമില്ല.