കണിയാപുരം മാർക്കറ്റ് ഒഴിപ്പിക്കാൻ സുപ്രധാന വിധി

single-img
3 February 2012

കേരളത്തിൽ ഉടനീളം ദേശിയ പാതയോരത്തും പൊതുനിരത്തിലും നടന്നു വരുന്ന അനധികൃതമായ മത്സ്യവിൽ‌പ്പന അവസാനിപ്പിക്കാൻ ഹൈക്കോടതി വിധി.കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമീപത്തായും ദേശിയപാതയോരത്തിനരികിലായും നടന്നുവരുന്ന മാർക്കറ്റ് ഒഴിപ്പിക്കുന്നതിനായി കണിയാപുരം എസ്.എം സ്റ്റോഴ്സിൽ സബൂറ ബീവി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷനിലാണു സുപ്രധാനമായ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

22/12/2011ൽ പുറപ്പെടിവിച്ച വിധിയിൽ ദേശിയ പാതയോരത്തും പൊതുയിടങ്ങൾക്ക് അരുകിലും നടപ്പാതയിലും മത്സ്യവും മറ്റ് കച്ചവടവും നടത്തുന്നത് നിരോധിച്ച് കൊണ്ടാണു വിധി.കോടതി വിധി നടപ്പാക്കുന്നതിലേക്ക് തിരുവനന്തപുരം പോലീസ് സൂപ്രണ്ടന്റ് (റൂറൽ) നു പഞ്ചായത്ത് ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

വാദിഭാഗത്തിനു വേണ്ടി അഡ്വ.  ശ്രീകാന്ത് എസ് നായർ, അഡ്വ സിമിരാജ് എന്നിവർ ഹാജരായി

Court order

[nggallery id=27]