റിതേഷ് -ജനീലിയ വിവാഹം നടന്നു

single-img
3 February 2012

താരസുന്ദരി ജനീലിയക്കും ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖും തമ്മിലുള്ള വിവാഹം കഴിഞ്ഞു.കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനാണു റിതേഷ്.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹ പന്തലിലേക്ക് കടക്കുന്നത്.ഇന്നലെ നടന്ന സംഗീത നിശയോടെയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.

വിവാഹത്തിനു ശേഷവും ജെനീലിയ അഭിനയിക്കും.കരിയറില്‍ ജെനീലിയയ്ക്കു നല്ല അവസരങ്ങള്‍ കിട്ടുന്ന സമയമാണിത്. അഭിനയം അവസാനിപ്പിച്ചു വീട്ടിലിരിക്കാന്‍ ഞാന്‍ പറയില്ലെന്നാണു റിതേഷ് പറയുന്നത്. പൃഥ്വിരാജ് നായകനായ ‘ഉറുമി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് ജനീലിയ.2003 ല്‍ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നതും പ്രണയത്തിലാകുന്നതും.