2ജി ലൈസന്‍സ്: സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി പരിഗണനയിലെന്നു ദിഗ്‌വിജയ് സിംഗ്

single-img
3 February 2012

എ. രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 122 ടൂജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്കുന്ന കാര്യം പരിഗണനയിലുണെ്ടന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. ലൈസന്‍സ് അനുവദിച്ചതില്‍ പോരായ്മകളുണെ്ടങ്കില്‍ അതേക്കുറിച്ചു സിബിഐ അന്വേഷണം നടക്കുന്നുണെ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈസന്‍സുകള്‍ റദ്ദാക്കിയാല്‍ ചില കമ്പനികളെ അതു സാരമായി ബാധിക്കും. ഈ കമ്പനികള്‍ വന്‍ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഇവയ്ക്ക് അനേകം ഉപയോക്താക്കളുണ്ട്. ലൈസന്‍സ് റദ്ദാക്കപ്പെടുന്നത് അവരെ ബാധിക്കും. കോടതിവിധി സര്‍ക്കാരിനെതിരേയല്ല. എന്‍ഡിഎ സര്‍ക്കാരിന്റെ നയം പിന്തുടരുക മാത്രമാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ആ നയത്തില്‍ തെറ്റില്ലായിരുന്നു.ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ജനങ്ങള്‍ മാറ്റത്തിനായി കൊതിക്കുകയാണെന്നും യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ ദിഗ്‌വിജയ് സിംഗ് പറഞ്ഞു.