Breaking News

വിജയകാന്തിനെ 10 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ 10 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ സഭയില്‍ മുഖ്യമന്ത്രി ജയലളിതയുമായുണ്ടായ വാക്‌പോരാണ് നടപടിക്ക് കാരണം. പ്രശ്‌നം നിയമസഭയുടെ പ്രിവിലേജസ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സ്പീക്കര്‍ ഇന്നലെ തന്നെ വിട്ടിരുന്നു. കമ്മറ്റിയാണ് സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്തത്. കമ്മറ്റി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചതോടെ ധനമന്ത്രിയും എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവുമായ ഒ. പനീര്‍ശെല്‍വം ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുകയായിരുന്നു. വിജയകാന്തിന്റെ ഡിഎംഡികെ അംഗങ്ങള്‍ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല.