ശശികലയുടെ സഹോദരന്‍ അറസ്റ്റില്‍

single-img
2 February 2012

തമിഴ്നാട് മുഖ്യഅന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ സഹോദരൻ ദിവാകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഋഷിയൂര്‍ ഗ്രാമത്തില്‍ ഒരു സ്ത്രീയുടെ വീട് പൊളിച്ചുവെന്ന കേസിലാണ് അറസ്റ്റ്.ശശികലയെയും അവരുടെ 11 ബന്ധുക്കളെയും ജയലളിത പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി ദിവസങ്ങള്‍ക്കു ശേഷമാണു ദിവാകരന്റെ അറസ്റ്റ്.ഇതാദ്യമാണു ശശികലയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യുന്നത്. ദിവാകരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.