കണ്ണൂര്‍ എസ്പി അവധിയില്‍ പ്രവേശിച്ചു

single-img
1 February 2012

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ക്കു കാരണക്കാരനായ കണ്ണൂര്‍ എസ്പി അനൂപ് ജോണ്‍ കുരുവിള അവധിയിലേക്ക്. അഞ്ചുമുതല്‍ മാര്‍ച്ച് 31 വരെയാണ് അവധിക്ക് അപേക്ഷ നല്‍കിയതെങ്കിലും ഇന്നലെ മുതല്‍ അവധിയില്‍ പ്രവേശിച്ചു. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിദേശ പരിശീലനത്തിന്റെ ഭാഗമായാണ് അനൂപ് അവധിയില്‍ പോകുന്നത്.

പകരം കണ്ണൂര്‍ എസ്പിയായി ഇപ്പോഴത്തെ എഎസ്പിമാരായ രാഹുല്‍ കൃഷ്ണന്‍, ദീപക് രഞ്ജന്‍ എന്നിവരില്‍ ഒരാളെ നിയമിക്കാനാണു സര്‍ക്കാരിനു താത്പര്യം.

പ്രമോഷന്‍ നേടിയെത്തുന്നവരും (കണ്‍ഫേഡ്) കണ്ണൂര്‍ എസ്പി സ്ഥാനത്തിനായി രംഗത്തുണ്ട്. എന്നാല്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍ ധാരാളമുള്ള കണ്ണൂരില്‍ പ്രവര്‍ത്തന പരിചയമുള്ളവരെ നിയമിക്കുന്ന കാര്യവും മുഖ്യമന്ത്രിയുടെ പരിഗ ണനയിലുണെ്ടന്നാണു സൂചന.

ആറുമാസം മുന്‍പു തന്നെ അനൂപ് വിദേശപരിശീലനത്തിനുള്ള അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. അനൂപിനൊപ്പം കൊല്ലം സി റ്റി പോലീസ് കമ്മീഷണര്‍ ഗോ പേഷ് അഗര്‍വാളും ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി പി. പ്രകാശും പരിശീലനത്തിനു പോകുന്നുണ്ട്.