സരോജ് കുമാറിന്റെ നിര്‍മാതാവിനെതിരെ സംവിധായകന്‍

single-img
1 February 2012

ശ്രീനിവാസന്‍ ചിത്രം സരോജ്കുമാര്‍ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പുതിയ പരാമര്‍ശങ്ങളുമായി ചിത്രത്തിന്റെ സംവിധായകനാണ് രംഗത്തെത്തിയിട്ടുള്ളത്. സിനിമയുടെ പോസ്റ്ററില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ ദുരൂഹതയുണെ്ടന്ന് സംവിധായകന്‍ സജിന്‍ രാഘവന്‍. ചിത്രത്തിന്റെ 25-ാം ദിവസ പോസ്റ്ററില്‍ നിന്നാണ് തന്റെയും സിനിമയുടെ ഛായാഗ്രാഹകന്‍ എസ്. കുമാറിന്റെയും പേരുകള്‍ ഒഴിവാക്കിയത്. സിനിമയിലൂടെ നിര്‍മാതാവിന് 75 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും അതിന്റെ ഉത്തരവാധികള്‍ തങ്ങളാണെന്നും കാട്ടിയാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. പേരു നീക്കിയതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനയായ ഫെഫ്കയില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.