സജ്ജീവ് ബാലകൃഷ്ണൻ ഏറ്റവും വേഗമേറിയ കാർട്ടൂണിസ്റ്റ്

single-img
1 February 2012

ലിംകബുക്ക് ഓഫ് റെക്കാഡ്സിൽ  ഏറ്റവും വേഗമേറിയ കാർട്ട്ണിസ്റ്റ് പദവി മലയാളിക്ക്.ആദായ നികുതി വകുപ്പ് ഓഫീസറും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ സജ്ജീവ് ബാലകൃഷ്ണൻ 2010ലെ ഉത്രാട ദിനത്തിൽ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ  നടത്തിയ 24 മണിക്കൂർ നീണ്ട കാർട്ടൂൺ വരയോടെയാണു  ലിക ബുക്കിൽ ഇടം നേടിയത്.ഇരുപത്തി നാല് മണിക്കൂർ കൊണ്ട് 651 പേരുടെ കാർട്ടൂണാണു സജ്ജീവ് ക്യാൻവാസിലാക്കിയത്.66 സെക്കന്റാണു ഒരാളുടെ ഫുൾ കാരിക്കേച്ചർ വരയ്ക്കാൻ അദ്ദേഹം ചിലവഴിച്ചത്.

ബ്ലോഗിലും ഫേസ്ബുക്കിലുമെല്ലാം സജീവമായ അദ്ദേഹത്തിന്റെ ബ്ലോഗുകളാണു www.1minutecaricatureblogspot.com, www.keralahahaha.blogspot.com

ചാലക്കുടി പരിയാരം അരിയമ്പറമ്പത്ത് ബാലകൃഷ്ണമേനോന്റെയും പൊന്നുവിന്റെയും മകനാണു സജ്ജീവ്.ഭാര്യ ലേഖ ഗായികയാണു.ആറാംക്ലാസ് വിദ്യാര്‍ഥി സിദ്ധാര്‍ഥ് ആണു ഏക മകൻ