മൂവാറ്റുപുഴ ജില്ലാ രൂപീകരണം കേരള കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്‌നമെന്ന് പി.സി. ജോര്‍ജ്

single-img
1 February 2012

മൂവാറ്റുപുഴ ജില്ലാ രൂപീകരണം കേരള കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്‌നമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കേരളത്തില്‍ ഇനിയൊരു ജില്ല രൂപീകരിക്കുകയാണെങ്കില്‍ അത് മൂവാറ്റുപുഴ ആയിരിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. ജനപ്രതിനിധികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസുകാര്‍ പോസ്റ്റര്‍ പതിപ്പിച്ചത് നിയമപരമായി തെറ്റാണെങ്കിലും രാഷ്ട്രീയമായി ശരിയാണെന്ന് പിസിജോര്‍ജ് പറഞ്ഞു. ഗ്രൂപ്പ് പോരില്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഗ്രൂപ്പ് പോര് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.