സിറ്റിയും യുണൈറ്റഡും ഒപ്പത്തിനൊപ്പം

single-img
1 February 2012

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം ആവേശകരമാകുന്നു. നിലവിലെ ചാമ്പ്യനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും പോയിന്റ് നിലയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമെത്തി. യുണൈറ്റഡ് സ്റ്റോക് സിറ്റിയെ കീഴടക്കിയപ്പോള്‍ സിറ്റി എവര്‍ട്ടനോട് തോല്‍വി വഴങ്ങിയതാണ് പോയിന്റ് നിലയില്‍ ഇരുവരും ഒപ്പമാകാന്‍ കാരണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0 ന് സ്റ്റോക് സിറ്റിയ കീഴടക്കുകയായിരുന്നു. 1-0 നാണ് സിറ്റി എവര്‍ട്ടനോടു പരാജയം സമ്മതിച്ചത്. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സി സ്വാന്‍സീ സിറ്റിയോട് 1-1 സമനില വഴങ്ങി. ലിവര്‍പൂള്‍ 3-0 ന് വോള്‍വര്‍ഹാംടണിനെയും ടോട്ടനം 3-1 ന് വിഗാന്‍ അത്‌ലറ്റികിനെയും കീഴടക്കി. 23 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 54 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇത്രയും പോയിന്റ് ഉള്ള യുണൈറ്റഡ് ഗോള്‍ ശരാശരിയില്‍ സിറ്റിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 49 പോയിന്റുള്ള ടോട്ടനമാണ് മൂന്നാം സ്ഥാനത്ത്. 42 പോയിന്റുമായി ചെല്‍സി, 38 പോയിന്റുമായി ലിവര്‍പൂള്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.