കടം ഇനിയും കൂട്ടരുതെന്നു സര്‍ക്കാരിനോടു റിസര്‍വ് ബാങ്ക്

single-img
1 February 2012

പൊതുകടം വര്‍ധിക്കുന്ന പ്രവണതയ്ക്കു കടിഞ്ഞാണിട്ടില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അതു ദോഷം ചെയ്യുമെന്നു കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ കടമെടുക്കുന്നത് അത്ര ചീത്തക്കാര്യമല്ല, എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലിനെ അത് അര്‍ഥമാക്കും. ആഭ്യന്തര ഉത്പാദനത്തിന്റെ അനുപാതവുമായി തട്ടിച്ചുകൊണ്ടുള്ള ഒരു കടമെടുപ്പാണ് വേണ്ടതെന്നു ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു വ്യക്തമാക്കി.

അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തികവര്‍ഷം ബജറ്റ് കമ്മിയായി സര്‍ക്കാര്‍ പ്രതീക്ഷിച്ച പരിധി 4.6 ശതമാനമാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ പരിധി കടക്കുമെന്നു കരുതുന്നു.

നികുതി വരുമാനത്തിലുണ്ടായ കുറവും ഒരു ലക്ഷം കോടിയുടെ സബ്‌സിഡിയുമാണു സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നത്. വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തികവര്‍ഷം കടമെടുക്കല്‍ 92,000 കോടിയായി വര്‍ധിപ്പിച്ചു. ബജറ്റ് എസ്റ്റിമേറ്റ് 4.20 ലക്ഷം കോടിയായിരുന്നു.