പാക്കിസ്ഥാനില്‍ വര്‍ഗീയകലാപം; പത്തു പേര്‍ മരിച്ചു

single-img
31 January 2012

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ ആസ്ഥാനത്ത് വര്‍ഗീയ കലാപത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടായതായി സിന്ധ് ആഭ്യന്തരമന്ത്രി മണ്‍സൂര്‍ വാസന്‍ മാധ്യമങ്ങളെ അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച വര്‍ഗീയ കലാപത്തിനു ഇതുവരെ ശമനമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. നഗരത്തില്‍ വാഹനഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. നഗരത്തിലെ വിവിധയിടങ്ങളില്‍ പോലീസും അര്‍ധസൈനിക വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.