റാഡിയ ടേപ്പുകള്‍ കൃത്രിമമെന്ന് സര്‍ക്കാര്‍

single-img
31 January 2012

ടു ജി ലൈസന്‍സ് വിവാദത്തില്‍ പുറത്തായ റാഡിയ ടേപ്പുകള്‍ കൃത്രിമമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ടേപ്പുകള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനോ അനുബന്ധ വകുപ്പുകള്‍ക്കോ ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സീല്‍ ചെയ്ത കവറിലാണ് ജസ്റ്റീസ് ജി.എസ്. സിംഗ്‌വി അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ടേപ്പിലെ സംഭാഷണത്തിന്റെ തുടക്കവും ഒടുക്കവും യഥാര്‍ഥ ടേപ്പിലേത് അല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ടേപ്പുകള്‍ ചോര്‍ത്തിയത് ആരെന്ന് അന്വേഷണ സംഘത്തിന് കണ്‌ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

രത്തന്‍ ടാറ്റ ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരുമായി കോര്‍പ്പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്.