നയന്‍താര വീണ്ടും സ്‌ക്രീനിലേക്ക്

single-img
31 January 2012

പ്രഭുദേവയുമായി വിവാഹിത യാകാന്‍ പോകുന്നു എന്നുപറ ഞ്ഞ് അഭിനയം നിര്‍ത്തിയ നയന്‍താര വീണ്ടും അഭിനയരംഗത്തേക്ക്. നാഗാര്‍ജുന നായകനാകുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നയന്‍താര അഭിന യരംഗത്തേക്ക് തിരി ച്ചെത്തുന്നത്. ദശരഥ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.. ചിത്രീകരണം അടുത്തമാസം ആരംഭിക്കും. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലാണ് നയന്‍സ് അവസാനമായി അഭിനയിച്ചത്. രാമരാജ്യത്തിന്റെ സെറ്റില്‍ നിന്നും പ്രൗഢോജ്വലമായ വിടവാങ്ങലാണ് നയന്‍താരയ്ക്കു നല്കിയത്. നയന്‍സുമായി ഒന്നിക്കാന്‍ പ്രഭുദേവ ഭാര്യ റംലത്തില്‍നിന്നും വിവാഹമോചനവും നേടിയിരുന്നു. എന്നാല്‍ പ്രഭുദേവ മുന്‍ഭാര്യ റംലത്തിനെയും മക്കളേയും ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നത് നയന്‍താരയുമായി ഉടക്കാന്‍ ഇടയായി. നായികാ ദാരിദ്രം നേരിടുന്ന മലയാള സിനിമാലോകത്തിന് നയന്‍താരയുടെ തിരിച്ചുവരവ് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.