ഇന്ത്യക്കാരനെ വധിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി

single-img
31 January 2012

ഇന്ത്യന്‍ വംശജനായ അവ്താര്‍ സിംഗ് കോളാറിനെയും(62) ഇംഗ്‌ളീഷുകാരിയായ ഭാര്യ കരോളിനെയും(58) കൊലപ്പെടുത്തിയ കേസിലെ പ്രതി ലിത്വേനിയക്കാരനായ ലിയോറങ്കാസിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തി. ജനുവരി പത്തിനാണ് ബിര്‍മിങ്ങാമില്‍ ഇരട്ടക്കൊലപാതകം നടന്നത്. പോലീസ് ഓഫീസറായ മകന്‍ ജാസന്‍ കോളര്‍ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളുടെ മൃതദേഹം കണ്ടത്. ഈ ദമ്പതികള്‍ക്ക് നാലു മക്കളാണുള്ളത്. പോലീസ് ഓഫീസറായ മകനോടു വിരോധമുള്ള ആരെങ്കിലുമായിരിക്കും കൊലപാതകത്തിനു പിന്നിലെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പ്രതി കസ്റ്റഡിയില്‍ മരിച്ചെങ്കിലും ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം തുടരുമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അറിയിച്ചു.