മുല്ലപ്പെരിയാര്‍: ഉടമസ്ഥാവകാശം സംബന്ധിച്ച തമിഴ്‌നാടിന്റെ അവകാശവാദം ശരിയല്ലെന്ന് കെ.എം. മാണി

single-img
31 January 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തമിഴ്‌നാടിന്റെ അവകാശവാദം ശരിയല്ലെന്ന് മന്ത്രി കെ.എം. മാണി. പാട്ടക്കരാര്‍ അവകാശം മാത്രമാണ് തമിഴ്‌നാടിനുള്ളതെന്നും മാണി പറഞ്ഞു. കേന്ദ്ര ബജറ്റിന് മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റ് മാര്‍ച്ച് 16 ന് മാത്രമേ ഉണ്ടാകുവെന്നാണ് അറിയുന്നത്. ഇതിനുശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ ആവശ്യത്തിന് സമയം ലഭിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.