തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ എസ് യു വിനു വിജയം

single-img
31 January 2012

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിൽ കെ എസ് യൂവിനു ചരിത്രവിജയം.25 വർഷം നീണ്ട എസ് എഫ് ഐ കോട്ട തകർത്താണു കെ.എസ്.യൂ വിജയം ആഘോഷിച്ചത്.യൂണിയൻ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പതിനേഴ് സീറ്റും കെ.എസ്.യൂ നേടി.എസ്എഫ്ഐയുടെ ചുവപ്പ് കോട്ടയായിരുന്നു ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്.കഴിഞ്ഞ വർഷങ്ങളിൽ യൂണിറ്റ് തുടങ്ങിയെങ്കിലും പ്രവർത്തനം നടത്താൻ സാധിച്ചിരുന്നില്ല.ഇത്തവണ പുതിയ യൂണിറ്റുണ്ടാക്കി മത്സരിച്ച് കെ എസ് യൂവിനു മൂന്ന് സീറ്റുകൾ മാത്രമാണു ഇക്കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ നഷ്ടമായത്.യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യൂവിനെ പിന്തുണച്ച വിദ്യാർഥികൾക്ക് കെ.എസ്.യൂ ജില്ലാ കമ്മറ്റി നന്ദി പ്രകാശിപ്പിച്ചു.ശ്രീകാര്യം ജങ്ഷനിൽ അനീഷ്,എറിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.
വിജയിച്ചവർ:കോളേജ് യൂണിയൻ ചെയർമാൻ ഷാമിൽ.ടി.പി,അഞ്ജു ബോബി(വൈ.ചെയർമാൻ),രാഹുൽ വിനോദ്(ജന.സെക്ര),വിവിക് എസ് മേനോൻ(ആർട്സ് ക്ലബ്ബ് സെക്ര),സിദ്ദാർഥ് കെ വർമ്മ(മാഗസിൻ ഡിറ്റർ)ടോം കെ സെബാസ്റ്റ്യൻ,അനീഷ് ബാബു(യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലർമാർ)നാന്ദില അഹമ്മദ്,ഡിനാ ജോൺ(ലേഡി റെപ്പ്)