4.13 കോടി; കന്നവാരൊ ബംഗാള്‍ ക്ലബില്‍

single-img
31 January 2012

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മറുപടിയായി പ്രീമിയര്‍ ലീഗ് സോക്കര്‍ വരുന്നു. അതും ഇന്ത്യയുടെ ഫുട്‌ബോള്‍ ഈറ്റില്ലമായ ബംഗാളില്‍. കോല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള അഞ്ച് ഫ്രാഞ്ചൈസികളാണ് പ്രീമിയര്‍ ലീഗ് സോക്കറിനു പിന്നില്‍. ഐപിഎലിന്റെ ലേലം ശനിയാഴ്ച നടക്കാനിരിക്കേയാണ് 2006 ല്‍ ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്ത ഫാബിയൊ കന്നവാരൊയെ ബംഗാളിലെ സിലിഗുരി തങ്ങളുടെ ക്ലബിലെത്തിച്ച് ശ്രദ്ധേയരായത്. 4.13 കോടി രൂപയ്ക്കാണ് ഇറ്റാലിയന്‍ താരത്തെ സിലിഗിരി വാങ്ങിയത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രീമിയര്‍ ലീഗ് സോക്കര്‍ ആരംഭിക്കുന്നത്. ഏകദേശം 34.93 കോടി രൂപയുടെ താരലേലം നടക്കുമെന്നാണ് കണക്കുകൂട്ടല്‍. ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ എട്ടുവരെയാണ് പ്രീമിയര്‍ ലീഗ് സോക്കര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അര്‍ജന്റീനയുടെ ഇതിഹാസ താരമായിരുന്ന ഹെര്‍നന്‍ ക്രെസ്‌പോയ്ക്കുവേണ്ടിയാണ് ഇപ്പോള്‍ അഞ്ചു ഫ്രാഞ്ചൈസികളും തമ്മിലുള്ളപോരാട്ടം. ബരസാത് കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസിയാണ് ക്രെസ്‌പോയെ ഐക്കണ്‍ താരമാക്കാന്‍ ശക്തമായി രംഗത്തുള്ളത്. ഫ്രാന്‍സിന്റെ റോബര്‍ട്ട് പെരസ്, ഇംഗ്ലണ്ടിന്റെ റോബീ ഫ്‌ളവര്‍, നൈജീരിയയുടെ ജെജെ ഒകോഷ തുടങ്ങിയ പ്രമുഖരും ലേലത്തിലുള്ള സൂപ്പര്‍ താരങ്ങളാണ്.