ജോയാലുക്കാസിന്റെ കൊച്ചിയിലെ പുതിയ ഷോറൂം അഞ്ചിനു തുറക്കും

single-img
31 January 2012

പ്രമുഖ ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായ ജോയാലുക്കാസ് കൊച്ചിയില്‍ പുതിയ ഷോറൂം തുറക്കുന്നു. മറൈന്‍ ഡ്രൈവിലെ ജോയാലുക്കാസ്് കോര്‍പറേറ്റ് ഓഫീസിനു സമീപമാണു ഷോറും ആരംഭിക്കുന്നത്. അഞ്ചിനു രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ഗായിക ശ്രേയാ ഘോഷാല്‍ ഷോറും ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഡോമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, കൗണ്‍സിലര്‍ ലിനോ ജേക്കബ് എന്നിവരും സിനിമാ താരങ്ങളും മറ്റും പങ്കെടുക്കുമെന്നു ജോയാലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം ആറിനു മറൈന്‍ ഡ്രൈവില്‍ ശ്രേയാ ഘോഷാലിന്റെ ജോയാലുക്കാസ് എക്‌സ്പ്രഷന്‍സ് എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.