ഹൈബി ഈഡന്‍ വിവാഹിതനായി

single-img
31 January 2012

അന്തരിച്ച കോൺഗ്രസ് നേതാവ് ജോർജ്ജ് ഈഡന്റെ മകനും എർണാകുളം എം.എൽ.എയുമായ ഹൈബി ഈഡൻ വിവാഹിതനായി.ഗുരുവായൂര്‍ താമരയൂര്‍ വാഴപ്പിള്ളി ജോസിന്‍റെയും ജാന്‍സിയുടെയും മകള്‍ അന്ന ലിന്‍റയെയാണു ഹൈബി മിന്ന് കെട്ടിയത്.കലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍  മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മോണ്‍.സേവ്യര്‍ ചുള്ളിക്കാട്ട്, ഫാ.സ്റ്റീഫന്‍ ആലത്തറ, ഫാ.മാത്യു, ഡോ.ജോണ്‍സണ്‍ തങ്കിയത്ത്, ഫാ.സ്റ്റീഫന്‍.ജി, ഫാ.പോള്‍സണ്‍ കൊച്ചിയത്ത്, ഫാ.സേവ്യര്‍ കാരുവള്ളില്‍ ഫാ.വിമല്‍ ഫ്രാന്‍സിസ് പണ്ടാരപ്പറമ്പില്‍, ഫാ.ലിജു മാതിരപ്പള്ളി, ഫാ.വിപിന്‍ ചൂടാമ്പറമ്പില്‍, ഫാ.ജൂഡിത് പനയ്ക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

പതിനായിരക്കണക്കിനു ജനങ്ങളാണു ഹൈബിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒഴികിയെത്തിയത്.തിരക്ക് നിയന്ത്രണാതീതതമായപ്പോള്‍ നേതാക്കൾ ഇടപെട്ടാണു ജനങ്ങളെ നിയന്ത്രിച്ചത്.ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമമമന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രൊഫ.കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.എല്‍.എ, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ഡെപ്യൂട്ടിസ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു,  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ.എം.കെ.മുനീര്‍, എ.പി.അനില്‍കുമാര്‍, പി.ജെ.ജോസഫ്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, സി.എന്‍.ബാലകൃഷ്ണന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്,  നേതാക്കളായ എ.സി.ജോസ്, പി.ശങ്കരന്‍, ഡോ.എം.എ.കുട്ടപ്പന്‍, എന്‍.വേണുഗോപാല്‍, ടി.സിദ്ദിഖ്, ലതിക സുഭാഷ്, എസ്.ശര്‍മ്മ, നിലലോഹിതദാസന്‍ നാടാര്‍, ടി.യു.കുരുവിള, എം.എം.ഹസ്സന്‍, അജയ് തറയില്‍, എം.ലിജു, പി.പി.തങ്കച്ചന്‍, ബിന്ദു കൃഷ്ണ, എം.ടി.ജയന്‍, പന്തളം സുധാകരന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി,വി.ഗംഗാധരന്‍, ആര്‍.ചന്ദ്രശേഖരന്‍, സുരേഷ്‌കുറുപ്പ്, മോന്‍സ് ജോസഫ്, ജോയി തോമസ്, എം.പിമാരായ കെ.സുധാകരന്‍, പി.സി.ചാക്കോ,പി.രാജീവ്,  എം.ബി.രാജേഷ്, പി.ടി.തോമസ്,  എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, പി കെ ബിജു, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, വി.ഡി.സതീശന്‍, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, എം.വി.ശ്രേയാംസ്‌കുമാര്‍, സാജു പോള്‍,  എ.ടി.ജോര്‍ജ്ജ്, പി.സി.വിഷ്ണുനാഥ്, ഡോമനിക്ക് പ്രസന്റേഷന്‍, എ എം ആരിഫ്, പാലോട് രവി, ചാണ്ടി ഉമ്മന്‍ , പ്രൊഫ,എം.കെ.സാനു, ദീപക്ക് അസ്വാനി, രോഹിത് ചൗധരി, ജില്ലാകളക്ടര്‍ പി,ഐ.ഷെയ്ക്ക് പരീത്, സിറ്റി പൊലിസ് കമ്മീഷണര്‍ എം.ആര്‍.അജിത്ത്കുമാര്‍, ചലച്ചിത്ര പ്രവര്‍ത്തകരായ നവോദയ അപ്പച്ചന്‍, മമ്മൂട്ടി, ദുല്‍ക്കര്‍ റഹ്മാന്‍, പ്രിയദര്‍ശന്‍, ലിസി പ്രിയദര്‍ശന്‍, ജനാര്‍ദനന്‍, ഷാജി കൈലാസ്, ഇടവേള ബാബു, ജയറാം, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, മീരാ നന്ദന്‍, ഭാമ, ലാലു അലക്‌സ്, ബിനീഷ് കോടിയേരി, കെ.ടി.കുഞ്ഞുമോന്‍, ഹരിശ്രീ അശോകന്‍, ജോയി ആലുക്കാസ്‘തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.’