പ്രനീഷ് വിജയന്റെ ഹ്രസ്വചിത്രം ‘ഗ്രൗണ്ട് സീറോ’ ശ്രദ്ധേയമാകുന്നു

single-img
31 January 2012

പ്രനീഷ് വിജയനെന്ന പുതുമുഖ സംവിധായകന്റെ മൂന്നര മിനിറ്റുള്ള ‘ഗ്രൗണ്ട് സീറോ’ എന്ന മലയാള ഹ്രസ്വചിത്രം ജനങ്ങളുടെയിടയില്‍ ശ്രദ്ധേയമാകുന്നു. രണ്ടു കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് കേരളം മുല്ലപ്പെരിയാര്‍ വിജയത്തില്‍ ഇന്നു നേരിടുന്ന വിഹ്വലതകളും ആകുലതകളും പറയാതെപറയുകയാണ് പ്രനീഷ് തന്റെ ‘ഗ്രൗണ്ട് സീറോ’ എന്ന കൊച്ചു ചിത്രത്തിലൂടെ. തന്റെ സുഹൃത്തിന്റെ കാമറയിലൂടെ മുടക്കമുതലൊന്നുമില്ലാതെ ചിത്രീകരിച്ച ഈ സിനിമ യൂടൂബിലൂടെയും സോഷ്യല്‍സൈറ്റകള്‍ വഴിയും അതിവേഗം പ്രചരിക്കുകയാണ്. മലയാളസിനിമയുടെ നാളത്തെ പ്രതിഭകളുടെ കൂട്ടത്തില്‍ പ്രനീഷിനും ഒരു സ്ഥാനമുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

httpv://www.youtube.com/watch?v=GoX4XJOJE00