ഫ്രണ്ട്സ് നിങ്ങളുടെ വിശ്വസ്തനായ സുഹൃത്ത്‌

single-img
31 January 2012
ആവശ്യങ്ങള്‍ മനസ്സിലാക്കി നമ്മളിലേക്ക് സഹായഹസ്തങ്ങള്‍ നീട്ടുന്ന വിശ്വസ്തനായ ഒരു സുഹൃത്തിനെ ആരാണ് ആഗ്രഹിക്കാത്തത്. അനന്തപുരിയുടെ നഗര ഹൃദയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ ജനസേവന കേന്ദ്രമായ ഫാസ്റ്റ് റിലയബിള്‍ ഇന്‍സ്ടന്റ്റ് എഫിഷ്യന്റ്റ് നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിസ്ബ്ഴ്സ്മെന്റ് ഓഫ് സര്‍വ്വിസസ് അഥവാ ഫ്രണ്ട്സ് എന്ന സുപരിചിതനായ  സുഹൃത്ത്‌   നമ്മളിലേക്ക് നീട്ടുന്നതും  സൌഹൃദത്തിന്റെ അതേ കരസ്പര്‍ശമാണ്.
 ഇഞ്ചോടിഞ്ച് നീങ്ങുന്ന വരികളില്‍ നില്‍ക്കാതെ സര്‍ക്കാര്‍ സംബന്ധമായ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന ഈ ഏകജാലക സംവിധാന സൌകര്യം കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ടെക്നോളജി വകുപ്പിന്റെ കീഴില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോട് കൂടി  1999 ലാണ്  തലസ്ഥാനത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചത്. ബില്‍ അടക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പികുന്നതിനും സര്‍ക്കാര്‍ സംബന്ധമായ എല്ലാവിധ വിവരങ്ങള്‍ അറിയുന്നതിനും  തലസ്ഥാന നഗരവാസികള്‍ ആശ്രയിക്കുന്ന ഫ്രണ്ട്സ് ഇന്ത്യയിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പദ്ധതി കൂടിയാണ്.
കേരളത്തിലെ 14 ജില്ലകളിലും ശാഖകള്‍ ഉള്ള ഫ്രണ്ട്സില്‍ കേരള സര്‍വകലാശാല , തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങള്‍, വൈദ്യുതി ബോര്‍ഡ്‌, ജലഅതോറിറ്റി , റവന്യു, ബി എസ്‌ എന്‍ എല്‍ തുടങ്ങിയിടങ്ങളിലെ ബില്‍തുകകള്‍ സ്വീകരിക്കുന്നു. വരികളില്‍ നിന്നുണ്ടാകുന്ന അസൌകര്യങ്ങള്‍ ഒഴിവാക്കാനായി ടോക്കണ്‍ അടിസ്ഥാനത്തിലാണ് ഇവിടുത്തെ ഓരോ കൌണ്ടറും ക്രമീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും ഇത്തരം സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കായി സഹായ കേന്ദ്രങ്ങളും തുറന്നിടുണ്ട്. പരാതികളും നിര്‍ദേശങ്ങളും ക്രമമായി പരിഗണിക്കുന്ന സൌകര്യങ്ങളും ഒരുക്കിയിടുണ്ട്.
 ബി എസ്‌ എന്‍ എല്‍  ഒഴികെയുള്ള കേരള സര്‍ക്കാരിന്റെ എല്ലാ വകുപ്പില്‍ നിന്നുമുള്ള ജീവനക്കാരും ഇവിടെ സേവനം അനുഷ്ടിക്കുന്നു. ഇവിടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് സി- ഡിറ്റ് ല്‍ നിന്നുള്ള ജീവനക്കാരാണ്. ദൈന്യം ദിന വിവരങ്ങള്‍ നിര്‍ദ്ധിഷ്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് കുടുംബ ശ്രീ യൂണിറ്റിലെ പ്രവര്‍ത്തകരാണ്. പത്തനംതിട്ട, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ റെയില്‍വേ റിസര്‍വെഷന്‍ സൌകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഫ്രണ്ട്സിന്റെ പത്താം വാര്ഷികതോടനുബന്ധിച്ചു വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങള്‍  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കാന്‍ ഫ്രീസ് എന്ന ഒരു സോഫ്റ്റ്‌ വയര്‍ സമ്പ്രദായവും നടപ്പാക്കിയിരുന്നു. കമ്പ്യൂട്ടര്‍  വല്ത്കരിച്ച കൌണ്ടറിനു മുന്‍പില്‍ നിറഞ്ഞ പുഞ്ചിരിയോടെ നിങ്ങള്ക്ക് സഹായഹസ്തം  നീട്ടുന്ന  ഫ്രണ്ട്സിലെ ജീവനക്കാര്‍ ഞായറാഴ്ച ഉള്‍പ്പെടെ രാവിലെ 9 മുതല്‍ രാത്രി 7മണി വരെ കര്മ്മനിരതരാണ്‌ ഇടവേളകളില്ലാതെ ഒരു നല്ല സുഹൃത്തിനെ പോലെ ..