സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി

single-img
31 January 2012

അഴിമതിക്കേസുകളില്‍ നാല് മാസത്തിനുള്ളില്‍ വിചാരണയ്ക്ക് അനുമതി നല്‍കണമെന്ന സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി. വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പി.ജെ തോമസിനെ നീക്കിയ ശേഷം സര്‍ക്കാരിന് കോടതിയില്‍ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിതെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും മുതിര്‍ന്ന ബിജെപി നേതാവ് ബല്‍ബീര്‍ പഞ്ച് പറഞ്ഞു. അഴിമതിക്കെതിരായ ജനകീയ പോരാട്ടത്തില്‍ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രാജ്യത്തെ പൗരന്‍മാരില്‍ കൂടുതല്‍ ചുമതലാബോധം ഉണ്ടാക്കുമെന്നും ബല്‍ബീര്‍ പഞ്ച് പറഞ്ഞു.