വധശിക്ഷയ്‌ക്കെതിരായ കസബിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചു

single-img
31 January 2012

വധശിക്ഷയ്‌ക്കെതിരെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ് സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചു. പ്രത്യേക വിചാരണ കോടതി പ്രഖ്യാപിച്ച വധശിക്ഷ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്‌ടോബര്‍ 10ന് അപ്പീലില്‍ തീരുമാനമുണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റീസുമാരായ അല്‍താഫ് ആലവും സി.കെ. പ്രസാദും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് സുപ്രീംകോടതിയില്‍ കസബിന്റെ അപ്പീല്‍ പരിഗണിക്കുന്നത്. സുപ്രീംകോടതിയും കൈയ്യൊഴിയുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക മാത്രമായിരിക്കും കസബിന് മുന്നിലുള്ള വഴി.