വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി

single-img
30 January 2012

വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന് ജനകീയ സമരസമിതി. നഗരത്തിലെ ജൈവമാലിന്യം കുറഞ്ഞ അളവില്‍ വിളപ്പില്‍ശാല ഫാക്ടറിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യമാണ് വിളപ്പില്‍ശാല ജനകീയ സമരസമിതി തള്ളിയത്. ഒരു ലോഡ് മാലിന്യംപോലും വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന തീരുമാനം സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ വിളപ്പില്‍ശാലയിലെ ആയിരക്കണക്കിന് നിവാസികള്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്നാണ് സമരസമിതി നേതാക്കള്‍ തീരുമാനം സര്‍ക്കാരിനെ അറിയിച്ചത്. കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണെ്ടന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.