വയലാര്‍ രവിയുടെ ഭീഷണി ഗൗരവമായി കാണണം: കോടിയേരി

single-img
30 January 2012

കണ്ണൂര്‍ എസ്പിയെ ഭീഷണിപ്പെടുത്താന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിതന്നെ രംഗത്തെത്തിയത് ഗൗരവമായി കാണണമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പോലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എയും എംപിയും പറയുന്നതുപോലെ പ്രവര്‍ത്തിക്കണമെന്നാണ് വയലാര്‍ രവി പറയുന്നതെന്നും ഇത് അരാജകത്വത്തിലേക്കു നയിക്കാനാണെന്നും കോടിയേരി പറഞ്ഞു.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് ഡിവൈഎഫ്‌ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി അഴിമതിക്കെതിരേ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാര്‍ എസ്പിയെ ചുറ്റിപ്പറ്റി രണ്ട് ചേരികളായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാന കേസുകളിലെ പ്രതികളെയൊന്നും പിടിക്കാത്ത സ്ഥിതിയാണ് കേരളത്തില്‍ നിലവിലുള്ളതെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ എസ്പിക്കുനേരെയുള്ള നീക്കങ്ങള്‍ മറ്റ് ഐപിഎസുകാര്‍ക്കു നേരെയുള്ള സന്ദേശമാണെന്നും കോടിയേരി പറഞ്ഞു.