പുറംജോലിക്കരാര്‍ നിര്‍ത്തലാക്കരുതെന്ന് യുഎസിനോട് പ്രണാബ്

single-img
30 January 2012

യുഎസ് കമ്പനികള്‍ നല്‍കുന്ന പുറംജോലിക്കരാറുകള്‍ നിര്‍ത്തലാക്കരുതെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. പുറംജോലിക്കരാര്‍ നിര്‍ത്തലാക്കിയാല്‍ ഇന്ത്യയുടെ മാത്രമല്ല യുഎസിന്റെ സാമ്പത്തിക വ്യവസ്ഥയെയും അത് ദോഷകരമായി ബാധിക്കുമെന്നും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രണാബ് വ്യക്തമാക്കി. ഓരോ രാജ്യത്തിനും അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് സ്വന്തം ജോലിക്കാരെ മാത്രം സംരക്ഷിക്കുന്ന രീതിയിലായിരിക്കരുതെന്നും പ്രണാബ് പറഞ്ഞു. പുറം ജോലിക്കരാര്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രണാബിന്റെ പ്രതികരണം.