എസ്ബിടിയുടെ ഗ്രീൻ ചാനൽ സംവിധാനം പ്രവർത്തനം തുടങ്ങി

single-img
30 January 2012

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇടപാടുകാർക്കായി ട്രീൻ ചാനൽ കൌണ്ടർ എന്ന മൂല്യാധിഷ്ടിത സേവനം അവതരിപ്പിച്ചു.ഈ പുതിയ സംവിധാനം വഴി പണമടപ്പ് സ്ലിപ്പ്,ചെക്ക്,ചെല്ലാൻ തുടങ്ങിയവ ഒഴിവാക്കാനാകും.പുതിയ സേവനത്തിലൂടെ 40000 രൂപ വരെ തുകയടയ്ക്കൽ,തുക പിൻവലിക്കൽ,തുക കൈമാറ്റം എന്നിവ ചെയ്യാകും.ഇടപാടുകാർക്ക് ഫോമുകൾ പൂരിപ്പിക്കൽ ടോക്കൺ,ക്യൂനിൽക്കൽ എന്നിവ ഒഴിവാക്കാനും ആകും.

ബാങ്ക് കൌണ്ടറിന്റെ മുഭാഗത്തുള്ള പ്രത്യേക ഇടപാട് സംവിധാനത്തിലൂടെ എടിഎം കാർഡ് വഴി പുതിയ സേവനം ഉപയോഗിക്കാം.പുതിയ സേവനത്തിന്റെ ഉദ്ഘാടനം എസ്ബിടി മാനേജിങ് ഡയറക്ടർ ഇ.നന്ദകുമാർ കവടിയാർ ശാഖയിൽ നിർവഹിച്ചു.ചീഫ് ജനറൽ മാനേജർ എസ്.ബാലചന്ദ്രനും മറ്റ് ഉന്നതോദ്യോഗസ്ഥരും സന്നിഹിതരായിരുന്നു