ഐസ്‌ക്രീം കേസ്: നുണ പരിശോധനയ്ക്ക് തയാറാണെന്ന് റൗഫ്

single-img
30 January 2012

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാവാന്‍ തയാറാണെന്ന് കെ.എ.റൗഫ്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി വിന്‍സന്‍ എം.പോളിന് ഫാക്‌സ് അയച്ചിട്ടുണ്‌ടെന്നും റൗഫ് പറഞ്ഞു. ഐസ്‌ക്രീം കേസില്‍ റൗഫ് ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് റൗഫിന്റെ പ്രതികരണം.