വരുന്നൂ പള്‍സര്‍ 200 എന്‍എസ്

single-img
30 January 2012

ബജാജ് ഓട്ടോയുടെ ജനപ്രിയ ബ്രാന്‍ഡായ പള്‍സര്‍ ബൈക്കിന്റെ പുതിയ തലമുറ വാഹനം വിപണിയിലിറങ്ങുന്നു. പള്‍സര്‍ 200 എന്‍എസ് സ്‌പോട്‌സ് ബൈക്ക് ഇടത്തരം വിഭാഗത്തില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.

വില ഒരു ലക്ഷം രൂപയ്ക്കടുത്തുവരുമെന്ന് കമ്പനി എംഡി രാജീവ് ബജാജ് അറിയിച്ചു. ഏറ്റവും മികച്ച പ്രവര്‍ത്തനം, കുറഞ്ഞ മലിനീകരണം, ഇന്ധനക്ഷമത എന്നിവയോടു കൂടിയ പുതുതലമുറ എന്‍ജിനാണുള്ളതെന്നു ചീഫ് ടെക്‌നോളജി ഓഫീസര്‍ ഏബ്രഹാം ജോസഫ് പറഞ്ഞു.

നിലവിലുള്ള ഡിജിറ്റല്‍ ട്വിന്‍ സ്പാര്‍ക്ക് എന്‍ജിനു പകരം എസ്ഒഎച്ച്‌സി 4-വാല്‍വ് ട്രിപ്പിള്‍ സ്പാര്‍ക്ക് എന്‍ജിനാണ്. ഒരു ഇലക്‌ട്രോണി യൂണിറ്റാണ് ഇതിനെ നിയന്ത്രിക്കുന്നത്. ദ്രവ കൂളിംഗ്, സിക്‌സ് ഗിയറാണ്. സാങ്കേതികവിദ്യയിലും ഡിസൈനിലും വന്‍മുന്നേറ്റം സൃഷ്ടിക്കുന്നതായിരിക്കും പള്‍സര്‍ 200 എന്‍എസ് എന്ന് കമ്പനി പറയുന്നു.