ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതിയില്‍ കുറവ് വരുത്തില്ലെന്ന് പ്രണാബ് മുഖര്‍ജി

single-img
30 January 2012

ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതിയില്‍ കുറവ് വരുത്തില്ലെന്ന് കേന്ദ്രധനമന്ത്രി പ്രണാബ് മുഖര്‍ജി വ്യക്തമാക്കി. ഇറാനെതിരേ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സമാനമായ നടപടികള്‍ സ്വീകരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയില്‍ കുറവ് വരുത്താന്‍ ഇന്ത്യയ്ക്ക് ഒരു തരത്തിലും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് പെട്രോളിയം ഇറക്കുമതിയില്‍ ഇറാന് പ്രഥമ പങ്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ആവശ്യത്തിനുള്ള 12 ശതമാനം പെട്രോളിയമാണ് ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.