ഐഎസ്‌ഐ മേധാവിക്ക് കാലാവധി നീട്ടി നല്‍കില്ല

single-img
30 January 2012

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷൂജാ പാഷയുടെ കാലാവധി നീട്ടിനല്‍കില്ലെന്നു സൂചന. മാര്‍ച്ച് 18ന് അദ്ദേഹം സ്ഥാനമൊഴിയുമ്പോള്‍ പകരം കറാച്ചി കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് സഹിറുള്‍ ഇസ്‌ലാമിനെ പ്രസ്തുത പദവിയില്‍ നിയമിക്കാനാണ് ആലോചന.

സൈനിക നേതൃത്വവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഒരു വട്ടംകൂടി പാഷയുടെ കാലാവധി നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ഗീലാനി തള്ളി. ഐഎസ്‌ഐ മേധാവിയുടെ കാര്യത്തില്‍ തക്കസമയത്ത് തീരുമാനമുണ്ടാവുമെന്ന് അദ്ദേഹം പത്രലേഖകരോടു പറഞ്ഞു.മെമ്മോഗേറ്റ് പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരേ നീങ്ങിയ പാഷയ്ക്ക് കാലാവധി നീട്ടി നല്‍കരുതെന്നാണ് ഭരണകക്ഷിയായ പിപിപിയില്‍ ഭൂരിഭാഗം പേരുടെയും നിലപാടെന്നു പറയപ്പെടുന്നു.