ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്ററുകള്‍ സുധാകരവിഭാഗം നശിപ്പിച്ചു

single-img
30 January 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ചു കളക്ടറേറ്റില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മറച്ചുവയ്ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ആറരയോടെ സുധാകര വിഭാഗത്തില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.കെ. മോഹനന്‍, താഹ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഒരു ഡസന്‍ പ്രവര്‍ത്തകരാണു മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള പോസ്റ്ററുകള്‍ നശിപ്പിച്ചത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തിരിച്ചുവച്ചിരിക്കുകയാണ്.