ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സുമാർ സമരം തുടങ്ങി

single-img
30 January 2012

എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണു സമരം.700 ഓളം നഴ്‌സുമാരാണ് സമരത്തിലുള്ളത്. സമരം ചെയ്യുന്ന പ്രൊബേഷനിലുള്ള നഴ്സുമാരെ പിരിച്ച് വിടുമെന്ന് ലേക്‌ഷോര്‍ എം.ഡി ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു.അതേ സമയം കോലഞ്ചേരി മെഡിക്കൽ കോളെജിലെ നഴ്സുമാരുടെ സമരവും മൂന്നാം ദിവസത്തേക്ക് കടന്നു