മുല്ലപ്പെരിയാര്‍: സംയുക്ത നിയന്ത്രണത്തിലാക്കണമെന്ന ഹര്‍ജി പിന്‍വലിച്ചു

single-img
30 January 2012

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംസയുക്തനിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷ് ചന്ദ്രദാസാണ് ഹര്‍ജി പരിഗണിക്കാനിരിക്കെ പിന്‍വലിച്ചത്.

പരാതിക്ക് അടിസ്ഥാനമായ കാര്യം ബോധ്യപ്പെടുത്താനായില്ലെങ്കില്‍ കോടതിയുടെ സമയം പാഴാക്കിയതിന് പിഴ ഒടുക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്.