കാർ വായ്പ ലളിതമാക്കാൻ ഫെഡറൽ ബാങ്കും മാരുതി സുസുക്കിയും തമ്മിൽ ധാരണ

single-img
30 January 2012

കേരളം ആസ്ഥാനമായി ഇന്ത്യയിലെ പ്രമുഖ ഷെഡ്യൂള്‍ഡ് ബാങ്കായ ഫെഡറൽ ബാങ്കും ഇന്ത്യന്‍ കാര്‍ വിപണിയിലെ പ്രമുഖരായ മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും, സംയുക്തമായി കാര്‍വായ്പ സുഗമമാക്കു- പുതിയ പദ്ധതിക്ക് ധാരണയായി. 2012 ജനുവരി 23ന് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പ് വെച്ചു. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജര്‍ ശ്രീ. ബാലകൃഷ്ണനും മാരുതി സുസുക്കി കേരള റീജിയണൽ മാനേജര്‍ ശ്രീ. തോമസ് ചെറിയാനുമാണ് ധാരണാ പത്രത്തിൽ ഒപ്പ് വച്ചത്. ഇതനുസരിച്ച് വാഹനവായ്പാ സൗകര്യങ്ങള്‍ കൂടുതൽ സുഖമമാവുമെന്ന് ശ്രീ. തോമസ് ചെറിയാന്‍ അറിയിച്ചു