വക്കം കമ്മിറ്റി റിപ്പോര്ട്ടിന്മേല് കെപിസിസി പുനഃസംഘടനയ്ക്ക് മുമ്പ് നടപടി വേണമെന്ന് കെ.പി.വിശ്വനാഥന്

30 January 2012
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച വക്കം പുരുഷോത്തമന് കമ്മിറ്റി റിപ്പോര്ട്ടിന്മേല് കെപിസിസി പുനഃസംഘടനയ്ക്ക് മുമ്പ് നടപടി വേണമെന്ന് മന്മന്ത്രി കെ.പി.വിശ്വനാഥന്. നടപടി വേണ്ടെന്ന് പറയുന്നവര്‍ അച്ചടക്കലംഘനത്തിന് കൂട്ടു നില്‍ക്കുന്നവരാണെന്നും വിശ്വനാഥന് പറഞ്ഞു.
നടപടി വേണ്ടെന്ന് പറയുന്ന പി.സി. ചാക്കോ എംപിയ്ക്ക് പലരെയും രക്ഷിക്കാനുണ്ടെന്നും അതുകൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് പറയുന്നതെന്നും കെ.പി.വിശ്വനാഥന് പറഞ്ഞു. തൃശൂരിലെ ചില നേതാക്കള്‍ക്ക് ചാക്കോ അവസരം നിഷേധിക്കുകയാണെന്നും വിശ്വനാഥന് പറഞ്ഞു.