പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് അഫ്ഗാന്‍കാരന്‍ ഭാര്യയെ കൊലപ്പെടുത്തി

single-img
30 January 2012

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനു ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍കാരനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കുണ്ഡൂസ് പ്രവിശ്യയിലെ ഖാനാബാദ് ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. 22കാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവു രക്ഷപ്പെട്ടു. ഭര്‍ത്താവിന്റെ അമ്മയെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് മേധാവി ഹബീബുള്ള അറിയിച്ചു.ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ഭര്‍ത്താവ് കുട്ടി പെണ്ണാണെങ്കില്‍ ഭാര്യയെ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയിരുന്നുവെന്നു പറയപ്പെടുന്നു.