പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന

single-img
29 January 2012

പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന. പ്രധാന ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇക്കാര്യത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരിലെ മറ്റ് പാര്‍ട്ടികളുമായും പ്രതിപക്ഷവുമായും ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കൂടിയാലോചനകള്‍ നടത്തും.

അടുത്ത മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ അഭിപ്രായരൂപീകരണം നടത്താനാകുമെന്നാണ് പിപിപിയുടെ പ്രതീക്ഷ. പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാരിലെ കൂട്ടുകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റിന്റെ ആവശ്യത്തോട് പിപിപി അനുകൂലമായി പ്രതികരിച്ചിട്ടില്ല.