പെയ്‌സ്-വെസ്‌നിന സഖ്യം തോറ്റു

single-img
29 January 2012

ലിയാന്‍ഡര്‍ പെയ്‌സ്- എലേന വെസ്‌നിന സഖ്യത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ പരാജയം. ഹോറിയ തെകവു- ബെഥാനി മറ്റെക് സഖ്യം പെയ്‌സ്-വെസ്‌നിന സഖ്യത്തെ തോല്‍പ്പിച്ചു കിരീടം ചൂടി. റോഡ് ലാവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ഒരു മണിക്കൂര്‍ 48 മിനിട്ട് നീണ്ട സെറ്റിനൊടുവിലാണ് അഞ്ചാം സീഡായ ഇന്തോ-റഷ്യന്‍ സഖ്യത്തെ 3-6, 7-5, (3-10) എന്ന സ്‌കോറിന് റൊമാനിയന്‍-അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്.

പുരുഷ ഡബിള്‍സ് കിരീടത്തിനു പിന്നാലെ മിക്‌സഡ് ഡബിള്‍സിലും കിരീടം നേടാമെന്ന ലിയാന്‍ഡര്‍ പെയ്‌സിന്റെ സ്വപ്നം ഇതോടെ അസ്തമിച്ചു. പുരുഷ ഡബിള്‍സില്‍ പെയ്‌സ്-സ്റ്റെഫാനെക് സഖ്യം കിരീടം ചൂടിയിരുന്നു.