മുല്ലപ്പെരിയാര്‍: അവകാശം വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

single-img
29 January 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവകാശം വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അണക്കെട്ടിന്റെ പേരില്‍ കേരളം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ കെ.റോസയ്യ പറയുന്നു. ഡാമിന്റെ സുരക്ഷയുള്ള സംസ്ഥാനത്തിന് സുരക്ഷ ഉറപ്പാക്കാന്‍ അധികാരം നല്‍കണം. ഇതിനായി ഡാം സുരക്ഷാ ബില്ല് ഭേദഗതി ചെയ്യണം. സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.