വിദഗ്ധസംഘം മുല്ലപ്പെരിയാറില്‍

single-img
29 January 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നടക്കുന്ന പരിശോധനകള്‍ വിലയിരുത്തുന്നതിനു വിവിധ വകുപ്പുകളിലെ വിദഗ്ധര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു സന്ദര്‍ശിക്കും. സിഎസ്എംആര്‍എസ്, സിഡബ്ല്യുപിആര്‍എസ് എന്നിവിടങ്ങളിലെ വിദഗ്ധരാണു ഡാമിലെത്തുന്നത്.

സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ ജലനിരപ്പു 136 അടി പിന്നിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും പഠനം നടത്തുന്നുണ്ട്. സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ തമിഴ്‌നാട് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ നിര്‍ബന്ധിച്ചു കയറ്റിവിട്ട ജലസേചനവകുപ്പ് എഇക്കെതിരേ നടപടിയെടുത്തേക്കും. കഴിഞ്ഞ ദിവസം സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധര്‍ ബോട്ട് ലഭിക്കാതെ ലാന്‍ഡിംഗില്‍ മണിക്കൂറുകള്‍ ചെലവഴിച്ചത് വിവാദവിഷയമായിരുന്നു. 780 അടിയിലുള്ള ഡാമിലെ ബോര്‍ഹോള്‍ 165 അടിയും 484 അടി ദൂരത്തിലുള്ള ബോര്‍ഹോള്‍ 175 അടിയും പൂര്‍ത്തിയായി.