മന്‍മോഹന്‍ കളങ്കരഹിതനെന്ന് യൂസഫ് റാസാ ഗിലാനി

single-img
29 January 2012

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിവുള്ള കളങ്കരഹിത വ്യക്തിത്വത്തിനുടമയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. കാഷ്മീര്‍ തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കാന്‍ മന്‍മോഹനു സാധിക്കുമെന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് ഗിലാനി പറഞ്ഞു. സമാധാനത്തിന്റെ പാതയാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്.

മുംബൈ സ്‌ഫോടനത്തില്‍ പാക് സംഘടന ലഷ്‌കറിനെയാണ് ഇന്ത്യ സംശയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ ലഖ്‌വി അടക്കം ഏഴു ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുമായി വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗ്രഹമുണ്ട്. അഫ്ഗാസ്ഥാനുമായുള്ള ബന്ധത്തിന് പാക്കിസ്ഥാന്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും അഫ്ഗാനില്‍ സ്ഥിരതയും സമാധാനവും ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗിലാനി പറഞ്ഞു.