ഇന്ത്യന്‍ താരങ്ങള്‍ റാങ്കിംഗില്‍ താഴേക്ക്

single-img
29 January 2012

ഓസീസിനെതിരായ സമ്പൂര്‍ണപരാജയത്തിനു ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ റാങ്കിംഗിലും താഴേക്ക്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പത്താം സ്ഥാനത്തു നിന്നും പതിമൂന്നിലേക്കും പേസ് ബൗളര്‍ സഹീര്‍ ഖാന്‍ പത്താം സ്ഥാനത്തേക്കും വീണു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ഇന്നലെയാണ് ഐസിസി പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. 13-ാം സ്ഥാനത്തേക്കു പതിച്ച സച്ചിനു പുറമേ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് മൂന്നു സ്ഥാനം താഴേക്കിറങ്ങി 18 ലും വി.വി.എസ്. ലക്ഷ്മണ്‍ രണ്ടു സ്ഥാനം കുറഞ്ഞ് 23 ലുമാണ്. എന്നാല്‍ പര്യടനത്തില്‍ ഇന്ത്യക്കുവേണ്ടി ഏക സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി 17 സ്ഥാനം മെച്ചപ്പെടുത്തി അമ്പതാം സ്ഥാനത്തെത്തി.

എന്നാല്‍, ഓസീസ് താരങ്ങള്‍ റാങ്കിംഗില്‍ വന്‍ മുന്നേറ്റം നടത്തി. സിഡില്‍ രണ്ടു സ്ഥാനം മുന്നേറി നാലാം സ്ഥാനത്താണിപ്പോള്‍. ബാറ്റിംഗ് നിരയില്‍ ഇരട്ട സെഞ്ചുറികള്‍ നേടിയ മൈക്കല്‍ ക്ലാര്‍ക്കും ഏഴു സ്ഥാനം മുന്നേറി മൂന്നാമതെത്തി. റിക്കി പോണ്ടിംഗ് പതിനാലില്‍ നിന്ന് എട്ടാം സ്ഥാനത്തേക്കുയര്‍ന്നു.