അഴീക്കോടിന്റെ ചിതാഭസ്മം ഇരവിമംഗലത്തെ വീട്ടില്‍ എത്തിച്ചു

single-img
29 January 2012

സുകുമാര്‍ അഴീക്കോടിന്റ ചിതാഭസ്മം തൃശൂര്‍ ഇരവിമംഗലത്തെ വീട്ടില്‍ എത്തിച്ചു. കണ്ണൂരില്‍ നിന്ന് സഹോദരീ പുത്രന്‍മാരായ രാജേഷും മനോജും മറ്റ് ബന്ധുക്കളും ചേര്‍ന്ന് കൊണ്ടുവന്ന ചിതാഭസ്മം ഇരവിമംഗലത്ത് എം.പി.വിന്‍സെന്റ് എംഎല്‍എ ഏറ്റുവാങ്ങി. തുടര്‍ന്ന് ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടിലേക്ക് എത്തിച്ച ചിതാഭസ്മം അഴീക്കോടിന്റ സഹായിയായിരുന്ന സുരേഷിന് കൈമാറി. പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡലത്തില്‍ വച്ച ചിതാഭസ്മത്തില്‍ ഒട്ടേറെപ്പേര്‍ പുഷ്പാര്‍ച്ചന നടത്തി. വീട് സ്മാരകമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതിനാല്‍ ചിതാഭസ്മം ഇവിടെതന്നെ സൂക്ഷിക്കും.