ഉത്തരാഖണ്ഡിലും പഞ്ചാബിലും നാളെ വോട്ടെടുപ്പ്

single-img
28 January 2012

ഉത്തരാഖണ്ഡിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചു. ഇരു സംസ്ഥാനങ്ങളും നാളെ പോളിങ് ബൂത്തിലേക്ക്. പഞ്ചാബിലെ 117 അംഗ സഭയിലേക്ക് അകാലിദള്‍ – ബിജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലാണു പ്രധാന പോരാട്ടം. 1,078 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു.

ഉത്തരാഖണ്ഡില്‍ ബിജെപി വിമതരുടെയും യുവ വോട്ടര്‍മാരുടെയും ശക്തിയില്‍ കോണ്‍ഗ്രസ്. ബിജെപിയുടെ ബലം മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയുടെ സക്ലീന്‍ ഇമേജ്. അധികാരത്തിലെത്താമെന്ന മോഹമില്ലെങ്കിലും കൂടുതല്‍ സീറ്റെന്ന പ്രതീക്ഷയുമായി മായാവതിയുടെ ബിഎസ്പി. 70 അംഗ നിയമസഭയിലേക്ക് 788 സ്ഥാനാര്‍ഥികളാണു രംഗത്തുള്ളത്.