മിത്രയ്ക്ക് വി ഐ പി പരിഗണന:സൂപ്രണ്ടിനു സസ്പെൻഷൻ

single-img
28 January 2012

ഗുണ്ടാനേതാവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ നാലാം പ്രതി മിത്ര സൂസന്‍ എബ്രഹാമിന്  വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍  സബ്ജയില്‍ സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍ ആചാരിയെ സ്ഥലംമാറ്റി. കഴിഞ്ഞയാഴ്‌ച അറസ്‌റ്റിലായ മിത്രയെ റിമാന്‍ഡ്‌ ചെയ്‌ത് പത്തനംതിട്ട സബ്‌ജയിലിലേക്കാണ്‌ അയച്ചിരുന്നത്‌. ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിനു ശിപാര്‍ശയുണ്ട്
സൂപ്രണ്ട് പി. ഉണ്ണിക്കൃഷ്ണന്‍ ആചാരിയെയും വാര്‍ഡന്‍ മനോജ് ജോസിനെയും ഇതു സംബന്ധിച്ച് എഡിജിപി വിളിച്ചുവരുത്തിയിരുന്നു. മിത്രയ്ക്ക് വിഐപി പരിഗണന നല്‍കിയതു സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് മാറ്റമെന്ന് എഡിജിപി പറഞ്ഞു. മിത്രയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.

മിത്രയെ വനിതാ ജയിലില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കളിച്ച നാടകമാണിതെന്നും സൂചനയുണ്ട്‌.ഇതിനായി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രേ.