ജി മാധവന്‍ നായര്‍ ഐഐടി പദവി ഒഴിഞ്ഞു

single-img
28 January 2012

ഐ.എസ്.ആര്‍.ഒ  മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പാറ്റ്ന ഐ.ഐ.ടി ചെയര്‍മാന്‍ പദവിയൊഴിഞ്ഞു.ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ പദവിയാണ് ഒഴിഞ്ഞത്. എസ് ബാന്‍ഡ് വിവാദത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും സ്ഥാനം ഒഴിയുന്നത് സ്വമേധയാ ആണെന്നും മാധവന്‍ നായര്‍ പറഞ്ഞു. വിലക്കിയ വിവരം സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ ചതുര്‍വേദിയുടെയും പ്രത്യുഷ് സിംഹയുടെയും റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമെന്നും മാധവന്‍ നായര്‍ അറിയിച്ചിട്ടുണ്ട്. പ്രത്യുഷ് സിന്‍ഹ ചില ചോദ്യങ്ങള്‍ അയച്ചുതന്ന് അതിന്റെ ഉത്തരങ്ങള്‍ ആവശ്യപ്പെടുകമാത്രമായിരുന്നെന്നും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മാധവന്‍ നായര്‍ പറഞ്ഞു.