സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി

single-img
28 January 2012

സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍(സിസിഎല്‍) തെലുങ്ക് വാരിയേഴ്‌സിനോട് കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി. ഒന്‍പത് വിക്കറ്റിനാണ് സ്‌ട്രൈക്കേഴ്‌സ് തോറ്റത്. 95 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വാരിയേഴ്‌സ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌ട്രൈക്കേഴ്‌സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 94 റണ്‍സ് നേടി. ബാറ്റിംഗ് തകര്‍ച്ച നേരിട്ട സ്‌ട്രൈക്കേഴ്‌സിനെ നിവിന്‍ പോളിയുടെ പോരാട്ടമാണ് 94 റണ്‍സിലെത്തിച്ചത്. 16 റണ്‍സെടുത്ത് രാജീവ് പിള്ളയും റണ്ണൊന്നുമെടുക്കാതെ ഉണ്ണി മുകുന്ദനും വിവേക് ഗോപനും പുറത്തായി. വാരിയേഴ്‌സിന്റെ നന്ദ കിഷോര്‍ നാല് ഓവറില്‍ ഏഴ് റണ്‍ മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. ചരണ്‍ തേജ മൂന്നു വിക്കറ്റു വീഴ്ത്തി. മോഹന്‍ലാലിന് പകരം രാജീവ് പിള്ളയാണ് സ്‌ട്രൈക്കേഴ്‌സിനെ നയിച്ചത്.